എസ്ഡിപിഐ കണ്‍വന്‍ഷനും കുടുംബസംഗമവും

പന്തീരാങ്കാവ്: മണക്കടവ് എഎംയുപി സ്‌കൂളില്‍ നടന്ന എസ്ഡിപിഐ മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി നടന്ന പരിപാടി ജില്ലാകമ്മറ്റി അംഗം ഡെയ്‌സി ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫീക്ക് കള്ളിക്കുന്ന്, മണ്ഡലം പ്രസിഡന്റ് ഫിര്‍ഷാദ് കമ്പിളിപറമ്പ്, സെക്രട്ടറി റഷീദ് കാരന്തൂര്‍, ജമീല ടീച്ചര്‍, റബ്‌ന കള്ളിക്കുന്ന്, റഹ്മത്ത് നെല്ലൂളി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി.
സംസ്ഥാന റൈഫിള്‍ ഷൂട്ടില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടിയ വിഷ്ണു ഗുപ്ത മണക്കടവിനും, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ മുഹമ്മദ് ഹസീം ടി.പി, ഫസ്മിയ ടി പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കള്‍ച്ചറല്‍ പോഗ്രാം ഹനീഫ പാലാഴി നിയന്ത്രിച്ചു.
കുട്ടികള്‍ക്കുള്ള സമ്മാനം ജില്ലാ ജനറല്‍ സിക്രട്ടറി സലീം കാരാടി മെമെന്റോ നല്‍കി അദരിച്ചു. ഹുസ്സയില്‍ ഇരിങ്ങല്ലൂര്‍,റഹിം മണക്കടവ് സംസാരിച്ചു.

RELATED STORIES

Share it
Top