എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം നടത്തി

കുന്നംകുളം: എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം നടത്തി. ഇന്ത്യന്‍ ജനതയുടെ ശത്രുക്കളായ ഫാഷിസ്റ്റുകളില്‍ നിന്നും  നമ്മുടെ നാടിനെ മോചിപിക്കേണ്ടതുണ്ടെന്നും അതിനായി പുതിയ സ്വാതന്ത്ര്യ സമരങ്ങളിലേക്ക് നാം നടന്നടുക്കേണ്ടതുണ്ടെതെന്നും ഉല്‍ഘാടകന്‍ മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അഭിപ്രായപ്പെട്ടു.
ഭാരവാഹികളായി നാസര്‍ പള്ളികുളം (പഞ്ചായത്ത് പ്രസിഡന്റ്), ഷാനിഫ് കരിക്കാട് (ജനറല്‍ സെക്രട്ടറി), സജ്ജാദ് ആല്‍ത്തറ (ഖജാഞ്ചി), അഷ്‌റഫ് കരിക്കാട് (വൈസ് പ്രസിഡന്റ്), നൗഷാദ് അറക്കല്‍ (ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top