എസ്ഡിപിഐ ഓഫിസിലും ഫ്രറ്റേണിറ്റി സംസ്ഥാന നേതാവിന്റെ വീട്ടിലും പരിശോധന

പാലക്കാട്: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട്ടിലും പോലിസ് പരിശോധന നടത്തി. എന്നാല്‍, സംശയാസ്പദമായതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പോലിസ് പറഞ്ഞു. മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തിന്റെ മറപിടിച്ചാണ് ജില്ലയില്‍ പോലിസ് വ്യാപകമായി ചില പാര്‍ട്ടിക്കാരുടെ മാത്രം വീട്ടിലും ഓഫിസിലും പരിശോധന നടത്തുന്നത്.
ജില്ലാ കമ്മിറ്റി ഓഫിസില്‍ പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് തിരച്ചിലിനെത്തിയത്. ഉച്ചക്ക് ഒരുമണിയോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറോളം നീണ്ടു. കൂടാതെ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറയുടെ വീട്ടിലും ഇന്നലെ വൈകീട്ട് മുന്നോടെ നെന്മാറ പോലിസ് പരിശോധന നടത്തി.
കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളുടെ വീട്ടിലും അര്‍ധന രാത്രി പോലിസ് പരിശോധനയ്‌ക്കെത്തിയിരുന്നു. ചില പാര്‍ട്ടിക്കാരെ മാത്രം തിരഞ്ഞു പിടിച്ച് പരിശോധന നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്.

RELATED STORIES

Share it
Top