എസ്ഡിപിഐ ഓഫിസിനു നേരെ കല്ലേറ്: 35 പേര്‍ക്ക് എതിരേ കേസ്

പേരാമ്പ്ര: കാരയാട് എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ നടത്തിയ പ്രകടനത്തിനിടെ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബും കല്ലേറും നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയ കേസില്‍ പി എസ് പ്രവീണ്‍, പി കെ അജീഷ്, കെ പ്രിയേഷ്, എം എം ജിജേഷ്, എന്‍ കെ സുനീഷ് തുടങ്ങി കണ്ടാലറിയുന്ന മുപ്പത്തഞ്ചോളം പേര്‍ക്കെതിരെ എസ്ഡിപിഐ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസ് എടുത്തു.

RELATED STORIES

Share it
Top