എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് ഇന്ന്

കോട്ടയം: പൈശാചികതയാണ് ആര്‍എസ്എസ്-ബിജെപി എന്ന മുദ്രാവാക്യമുയര്‍ത്തി ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് എസ്പി ഓഫിസിലേക്കു മാര്‍ച്ച് നടത്തും. സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന എസ്പി ഓഫിസ് മാര്‍ച്ചിന്റെ ഭാഗാമായാണ് കോട്ടയത്തും മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ 10ന് ഗാന്ധി സ്‌ക്വയറില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. ആര്‍എസ്എസ് പൈശാചികതയ്ക്കും ബലാല്‍സംഗ കൊലകള്‍ക്കുമെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ ഇടതുപക്ഷ പോലിസ് തുടരുന്ന വേട്ടക്കെതിരേയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജന. സെക്രട്ടറി സി എച്ച് ഹസീബ്, വൈസ് പ്രസിഡന്റുമാരായ പി കെ സിറാജുദ്ദീന്‍, ഷെമീര്‍ അലിയാര്‍, സെക്രട്ടറി കെ യു അലിയാര്‍, ഖജാഞ്ചി മുഹമ്മദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി നേതൃത്വം നല്‍കും. മാര്‍ച്ചിനു ശേഷം നടക്കുന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top