എസ്ഡിപിഐ എയര്‍ ഇന്ത്യാ ഓഫിസ് മാര്‍ച്ച് പിന്‍വലിച്ചു

കോഴിക്കോട്: പ്രവാസി മൃതദേഹം ഭാരം നോക്കി കിലോഗ്രാമിന് ഭീമന്‍ ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ച എയര്‍ ഇന്ത്യാ നടപടി ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത് സ്വാഗതംചെയ്യുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകി പ്രസ്തുത നിരക്ക് പൂര്‍ണമായി പിന്‍വലിച്ച് സൗജന്യ സംവിധാനം ഒരുക്കണമെന്ന് മജീദ് ഫൈസി ആവശ്യപ്പെട്ടു.
കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫിസിലേക്ക് നാളെ നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top