എസ്ഡിപിഐ എംഎല്‍എ ഓഫിസ് മാര്‍ച്ച് നടത്തി.

ചെര്‍പ്പുളശ്ശേരി പന്നിയംകുര്‍ശ്ശി റോഡിലുള്ള ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ജില്ലാ സെക്രട്ടറി അലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എവിടെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നാലും നാടെങ്ങും പ്രതിഷേധ പ്രകടനങ്ങളും, സമരങ്ങളും നടത്തുന്ന സിപിഎമ്മും, ഡിവൈഎഫ്‌ഐയും പാര്‍ട്ടി എംഎല്‍എ സ്വന്തം പാര്‍ട്ടിയുടെ വനിതാ യുവജന നേതാവിനെ തന്നെ ലൈംഗിക പീഡനം നടത്തി എന്ന ആരോപണമുന്നയിച്ചിട്ടും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തെന്ന് വ്യക്തമാക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷരീഫ്, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഹംസ തൂത തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top