എസ്ഡിപിഐയില്‍ അംഗത്വമെടുത്തവര്‍ക്ക് സ്വീകരണം

ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം വരോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് എസ്ഡിപിഐയിലേക്ക് വന്നവര്‍ക്ക് ഒറ്റപ്പാലം മുന്‍സിപ്പല്‍ കമ്മറ്റി സ്വീകരണം നല്‍കി. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന 21പേര്‍ക്ക് പാര്‍ട്ടി ഓഫിസില്‍ മണ്ഡലം പ്രസിഡന്റ് ബാബു അമ്പലപ്പാറ അംഗത്വം നല്‍കി സ്വീകരിച്ചു.
തുടര്‍ന്ന് വരോട് നാലാം മൈലില്‍ നടന്ന സ്വീകരണ പൊതുയോഗം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അഡ്വ. നസീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആഷിഖ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് അബൂബക്കര്‍ ,മണ്ഡലം വൈസ് പ്രസിഡന്റ് രാജു സംസാരിച്ചു.

RELATED STORIES

Share it
Top