എസ്ഡിടിയു മെയ്ദിന റാലി പട്ടാമ്പിയില്‍

പട്ടാമ്പി: ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പട്ടാമ്പിയില്‍ മെയ്ദിന റാലി നടത്തും. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്നുള്ള തൊഴിലാളികള്‍ റാലിയില്‍ പങ്കെടുക്കും. മെയ് 1ന് വൈകീട്ട് 4.30ന് ചെര്‍പ്പുളശ്ശേരി റോഡില്‍നിന്ന് തുടങ്ങുന്ന തൊഴിലാളി റാലി പഴയ ബസ്സ്റ്റാന്റില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്യും. സക്കീര്‍ ഹുസയ്ന്‍ നെന്മാറ അധ്യക്ഷത വഹിക്കും.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ മെയ്ദിന സന്ദേശം നല്‍കും. സംസ്ഥാന സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് വിഷയാവതരണം നടത്തും. പാലക്കാട് ജില്ലാ സെക്രട്ടറി ഷൗക്കത്ത് കാരക്കുത്ത് പ്രതിജ്ഞ ചൊല്ലികൊടുക്കും. സമരം ക്രിമിനല്‍ കുറ്റമാവുകയും അവകാശങ്ങള്‍ ചോദിക്കുന്നത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഭരണകൂട ട്രേഡ് യൂനിയന്‍ ഭീകരതയാണ് നാം അഭിമുഖീകരിക്കുന്നതെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പോരാട്ട വീര്യം വീണ്ടെടുക്കുന്നതിനാണ് എസ്ഡിടിയു ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സക്കീര്‍ ഹുസയ്ന്‍ നെന്മാറ, കെ ടി അലവി, ഷൗക്കത്ത്, അബ്ദുല്‍ ബാരി പങ്കെടുത്തു.

RELATED STORIES

Share it
Top