എസ്ഡിടിയു മെയ്ദിന റാലി നടത്തി

കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മങ്കലശ്ശേരി ഉദ്ഘാടനം ചെയ്തു.
തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത വിധം ഭരണകൂടങ്ങള്‍ നിശബ്ദമായ അടിയന്തരാവസ്ഥ തൊഴിലിടങ്ങളില്‍ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരേ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ സമരപോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് മെയ് ദിനത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് തെങ്ങണ, പ്രോഗ്രാം കണ്‍വീനര്‍ വി എസ് അഷറഫ്, ജില്ലാ വൈസ് പ്രസിഡന്റ് എം ജി പ്രമോദ്, പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, വിമന്‍ ഇന്ത്യാ മൂവ് മെന്റ് ജില്ലാ പ്രസിഡന്റ് റസിയാ ഷെഹീര്‍, എസ്ഡിടിയു ജില്ലാ ഖജാഞ്ചി നൗഷാദ് പട്ടിമറ്റം സംസാരിച്ചു.
കാഞ്ഞിരപ്പള്ളി റാണി ആശുപത്രി പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലിയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ അണിനിരന്നു.

RELATED STORIES

Share it
Top