എസ്ഡിടിയു പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ചെറുവറ്റ: കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിന്നടിയിലായ ചെറുവറ്റയിലെ പ്രളയബാധിത പ്രദേശങ്ങള്‍ എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.അഞ്ച് വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും വെള്ളത്തിനടിയിലായിരിക്കയാണ്. അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനമാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പാരാതിപ്പെട്ടു. നിരവധി കൃഷിയിടങ്ങളിലും വെള്ളം കയറി നശിച്ചു. പ്രളയബാധിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും ശാസ്ത്രീയ രീതിയില്‍ ഓവുചാല്‍ നിര്‍മിക്കണമെന്നും സംഘം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എസ്ഡിടിയു ജില്ല പ്രസിഡന്റ് കബീര്‍ തിക്കോടി, സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി വാഹിദ് ചെറുവറ്റ, ഖജാഞ്ചി റസാക്ക് മാക്കൂല്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

RELATED STORIES

Share it
Top