എസ്എസ്എല്‍സി : മലയോര സ്‌കൂളുകള്‍ക്ക് ഉജ്ജ്വല വിജയംമുക്കം: എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ മലയോര മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. മേഖലയില്‍ 6 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. മരഞ്ചാട്ടി മേരിഗിരി, തിരുവമ്പാടി ഇന്‍ഫന്റ് ജീസസ്, പുന്നക്കല്‍ സെ ന്റ് സെബാസ്റ്റിയന്‍സ്, വേളം കോട് സെന്റ് ജോര്‍ജ്, തെ ച്യാട് അല്‍ ഇര്‍ഷാദ്, ഓമശേരി വാദിഹുദ സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്.മലയോര മേഖലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ കൊടിയത്തൂര്‍ പിടിഎംഹയര്‍ സെക്കന്ററി സ്‌കൂള്‍ 99.5 ശതമാനം വിജയം കരസ്ഥമാക്കി .പരീക്ഷ എഴുതിയ 674 വിദ്യാര്‍ത്ഥികളില്‍ 670 പേര്‍ വിജയിച്ചു.ചെറുവാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 165 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 160 പേര്‍ വിജയിച്ചു. 3 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.തോട്ടുമുക്കം സെന്റ് തോമസ്  സ്‌കൂളില്‍ പരീക്ഷ എഴുതിയ 125 വിദ്യാര്‍ത്ഥികളില്‍ 124 പേര്‍ വിജയിച്ചു. ആനയംകുന്ന് ഹയര്‍ സെക്കന്ററിയില്‍ 132 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്‍ 131 പേരാണ് വിജയിച്ചത്. 2 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. മരഞ്ചാട്ടി മേരി ഗിരി സ്‌കൂളില്‍ 45 പേര്‍ പരീക്ഷ എഴുതി മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിജയിപ്പിച്ചാണ് 100 മേനി നേടിയത്. കൂമ്പാറഫാത്തിമാ ബി ഹയര്‍ സെക്കന്ററിയില്‍ 128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 123 പേര്‍ വിജയിച്ചു.98 ശതമാനം വിജയം. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററിയില്‍ പരീക്ഷ എഴുതിയ366 പേരില്‍ 327 പേര്‍ വിജയിച്ചു.16 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 141 വിദ്യാര്‍ത്ഥികളേയും വിജയിപ്പിച്ചാണ് ഇന്‍ഫന്റ് ജീസസ് തിരുവമ്പാടി 100 മേനി കരസ്ഥമാക്കിയത്. 32 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടി. മുക്കം ഹൈസ്‌കൂളില്‍ 97 പേര്‍ പരീക്ഷ എഴുതിയതില്‍ 92 പേരാണ് വിജയിച്ചത്. 2 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മുക്കം ഓര്‍ഫനേജ് ഗേള്‍സില്‍ പരീക്ഷ എഴുതിയ 230 വിദ്യാര്‍ത്ഥികളില്‍ 227 പേര്‍ വിജയിച്ചു.5 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി. നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിയില്‍ 149 വിദ്യാര്‍ത്ഥികളില്‍ 141 പേരാണ് വിജയിച്ചത്. 94.6 ശനമാനം വിജയം. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ 299 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 2 വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടു.

RELATED STORIES

Share it
Top