എസ്എസ്എല്‍സി ഫലം:ഫ്ളക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം സംബന്ധിച്ച് ഫ്ളക്‌സ് ബോര്‍ഡുകള്‍ വക്കരുതെന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്.
405 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് .

RELATED STORIES

Share it
Top