എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; പ്രചാരണം വ്യാജം

കോഴിക്കോട്: 10ാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന് വാട്‌സ്ആപ്പിലൂടെ വ്യാജ പ്രചാരണം. 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് പ്രചാരണം. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോറം അതത് മുനിസിപ്പാലിറ്റികളിലും പഞ്ചായത്ത് ഓഫിസുകളിലും ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ ഒരു സ്‌കോളര്‍ഷിപ്പില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. പ്ലസ്ടുവിന് 85 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശം ലഭിച്ചവര്‍ അപേക്ഷാ ഫോമിനായി പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നഗരസഭകളിലും എത്താന്‍ തുടങ്ങിയതോടെയാണ് വ്യാജ സന്ദേശത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഫോണ്‍ കോളുകളും തുടരെയെത്തുന്നുണ്ട്.
സ്‌കോളര്‍ഷിപ്പ് ഇെല്ലന്നു പറഞ്ഞു മടുത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷവും സമാന പ്രചാരണം നടന്നിരുന്നു. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക വെബ്‌സൈറ്റ് തന്നെയുണ്ട്. അതിലൊന്നും എസ്എസ്എല്‍സി, പ്ലസ്ടു വിജയിച്ചവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതായി പറയുന്നില്ല. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പല സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. ഇവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.രെവീഹമൃവെശു.െഴീ്.ശി എന്ന ഔദേ്യാഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജ പ്രചാരണത്തില്‍ വീഴരുതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞമാസം വാട്‌സ്ആപ്പ് വഴി പ്രചാരണം നടത്തി ഹര്‍ത്താല്‍ ആചരിച്ചത് വന്‍ വിവാദമായിരുന്നു.

RELATED STORIES

Share it
Top