എസ്എസ്എല്‍സി: പ്രത്യേക വിഭാഗത്തിന്റെ പട്ടിക വന്നത് പരീക്ഷാ ദിനത്തില്‍

വടകര: ഇന്നലെ ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ  പട്ടിക നല്‍കിയത് പരീക്ഷക്ക് മണിക്കൂറുകള്‍ മുമ്പ്. ഇതു  മൂലം വിദ്യാര്‍ഥികളും സ്‌കൂളധികൃതരും കഷ്ടപ്പാടിലായി. വടകര വിദ്യാഭ്യസ ജില്ലയിലാണ് ഈ ദുരിതം. സിഡബ്ല്യൂ എസ് എന്‍ (പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍) വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ സ്‌ക്രൈബ്, കൂടുതല്‍ സമയം, സഹായി തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അതിന്നായി നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയതിരുന്നു. പ്രസ്തുത ലിസ്റ്റില്‍ നിന്നു കുറെ പേര്‍ക്ക് ആനുകൂല്യം നല്‍കിക്കൊണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നേരത്തെ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ അര്‍ഹരായ നിരവധി പേര്‍ക്ക് ആനുകൂല്യം ലഭിച്ചില്ലെ എന്ന പരാതി ഉയര്‍ന്നതോടെയാണ്  പുതുതായി നൂറ്റമ്പതോളം പേരുടെ ലിസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക് തൊട്ടുമുമ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വര്‍ക്ക് സഹായിയെ കണ്ടെത്താന്‍ സ്‌കൂളധികൃതര്‍ക്ക് ഏറെ പ്രയാസപ്പെട്ടു.

RELATED STORIES

Share it
Top