എസ്എസ്എല്‍സി ജേതാക്കളെ അനുമോദിച്ചു

വേങ്ങര: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ എസ്ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എസ്ഡി പിഐ ജില്ലാ സെക്രട്ടറി എ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ഉപഹാര വിതരണവും നടത്തി. പി എം ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കോയിസ്സന്‍ ബീരാന്‍കുട്ടി, ഇ കെ അബ്ദുനാസര്‍, നൗഷാദ് ചുള്ളിയന്‍, കെ സുബൈര്‍ സംസാരിച്ചു.

RELATED STORIES

Share it
Top