എസ്എസ്എല്‍സി,പ്ലസ്ടു വിജയികള്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ്പ്;വാട്സ്ആപ് പ്രചാരണം വ്യാജംകണ്ണൂര്‍:എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന വാട്സ്ആപ് പ്രചാരണം വ്യാജമെന്ന് റിപ്പോര്‍ട്ട്. എസ്എല്‍എല്‍സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 10,000 രൂപയുടെ സ്കോളര്‍ഷിപ്പും പ്ലസ്ടുവിന് 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയുടെ സ്കോളര്‍ഷിപ്പും നല്‍കുന്നുവെന്നായിരുന്നു വാട്സ്ആപ്പില്‍ പ്രചരിച്ചിരുന്നത്. ഇതിനായുള്ള അപേക്ഷാഫോറം അതാതു മുനിസിപ്പാലിറ്റി/പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും വാട്സ്ആപ് സന്ദേശത്തിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എത്താന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. നിലവില്‍ ഇത്തരമൊരു സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. എന്നാല്‍ സ്കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top