എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് വീടിനു മുമ്പില്‍ വാഹനം നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തയാളുട വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച രാത്രി അയ്മനം ഇളങ്കാവ് ക്ഷേത്രംകല്ലുമട റോഡില്‍ കായംകുളം മുക്കിന് സമീപം വഞ്ചിയത്ത് വി.കെ.സുകുവിന്റെ വീട് റിജേഷിന്റെ നേതൃത്വത്തിലള്ള സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ റിജേഷ് കെ.ബാബു, വാഴയ്ക്കാമറ്റം സജീവ്, കോഴിപ്പുറം മണിക്കുട്ടന്‍ എന്നിവരെ കൂടാതെ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു. അക്രമികള്‍ സുകുവിന്റെ വീട്ട് മുറ്റത്തുണ്ടായിരുന്ന ഒരു കാറും മൂന്ന് ബൈക്കും ഒരു സ്‌കൂട്ടറും അടിച്ച് തകര്‍ത്തിരുന്നു. ഇതുകൂടാതെ വീടിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകുയം ജനലും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.[related]

RELATED STORIES

Share it
Top