എസ്എഫ്‌ഐ സമരം: മണ്ണാര്‍ക്കാട് എംഇഎസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളജ് എസ്ഫ്‌ഐ സമരംത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജ് മനേജ്‌മെന്റും എസ്എഫ്‌ഐയും തമ്മിലുള്ള തര്‍ക്കം ഇന്നലെ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധത്തിനും കോളജ് അടയ്ക്കലിലേക്കും എത്തിക്കകയായിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെ എടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും എസ്എഫ്‌ഐക്ക് കോളജില്‍ സംഘടന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ ഇന്നലെ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധിച്ചത്. എന്നാല്‍ കോളജില്‍ കടുത്ത അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചതെന്നും എസ്എഫ്‌ഐയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലന്നും കോളജ് അധികൃതര്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചതോടെ ചര്‍ച്ച വഴിമുട്ടി.  കോളജില്‍ പുറത്തു നിന്നുള്ളവരെത്തി സംഘര്‍ഷം സൃഷ്ടിച്ചതിനാലാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടയ്ക്കാന്‍ നിര്‍ബന്ധിതനായതെന്ന് പ്രിന്‍സിപ്പല്‍ ഡോ.ഒപി സലാഹുദ്ദീന്‍ അറിയിച്ചു.

RELATED STORIES

Share it
Top