എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ എബിവിപിക്കാരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സോവിയറ്റ് സൈബര്‍ സ്‌ക്വാഡ് ഹാക്ക് ചെയ്തു

കോഴിക്കോട്; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തകരെ മരം നടുന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇടത് അനുകൂല ഹാക്കിങ് ഗ്രൂപ്പായ സോവിയറ്റ് സൈബര്‍ സ്‌ക്വാഡ് ഹാക്ക് ചെയ്തു.ഹാക്ക് ചെയ്ത അക്കൗണ്ടുകളില്‍ വൃക്ഷത്തൈയുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിട്ടുമുണ്ട്. കൂടാതെ ബാന്‍ ആര്‍എസ്എസ്' എന്ന് രേഖപ്പെടുത്തിയ കവര്‍ ഫോട്ടോകളും പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്.സോവിയറ്റ് സൈബര്‍ സ്‌ക്വാഡിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
കുന്നംകുളം വിവേകാനന്ദ കോളജില്‍ എസ്എഫ്‌ഐ സഖാക്കളെ വൃക്ഷ തൈ നടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും വനിതാ സഖാവിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ജിഷിന്‍, ജിതിന്‍ എന്നീ ചാണക സംഘികളുടെ അക്കൗണ്ട് അങ്ങ് എടുക്കുന്നു.നിന്നോടൊക്കെ ഒരു കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു ഞങ്ങളുടെ സരിത സഖാവ് പറഞ്ഞപോലെ.. 'എസ്എഫ്‌ഐയുടെ പരിപാടി എബിവിപി അല്ല തീരുമാനിക്കുന്നത്

RELATED STORIES

Share it
Top