എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വധം: നാലുപേര്‍ക്ക് ജാമ്യം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ജിഫ്രി, നജീബ്, ഷാനവാസ്, മുഹമ്മദ് രിഫ എന്നിവര്‍ക്കാണ് എറണാകുളം അഡീ. സെഷന്‍സ് ജഡ്ജി ബിജു മേനോന്‍ ജാമ്യം അനുവദിച്ചത്. ഗൂഢാലോചനാക്കുറ്റവും മറ്റു പ്രതികളെ ഒളിവില്‍പ്പോവാന്‍ സഹായിച്ചുവെന്നുമാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ഒരു ലക്ഷം രൂപയ്ക്കു തുല്യമായ രണ്ട് ആള്‍ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം എന്നീ വ്യവസ്ഥകളിലാണു ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിനു വേണ്ടി ജോണ്‍ എഫ് റാല്‍ഫ്, ഹാരിസ് അലി ഹാജരായി.

RELATED STORIES

Share it
Top