എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റ് മരിച്ച കേസില്‍ ഒരാളെക്കൂടി സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം നെട്ടൂര്‍ സ്വദേശി സൈഫുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്ദീപ് കൃഷ്ണയുടെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്നവരെ വിട്ടുകിട്ടുന്നതിനായി എറണാകുളം സെന്‍ട്രല്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ കോടതി ഇന്നു പരിഗണിക്കും.

RELATED STORIES

Share it
Top