എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വീടു കയറി ആക്രമിച്ചു; മൂന്നുപേര്‍ക്കു പരിക്ക്

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വീടുകയറി ആക്രമിതായി പരാതി. ബാലസംഘം ഏരിയാ സെക്രട്ടറിയും എസ്എഫ്‌ഐ ഭാരവാഹിയുമായ അലന്‍ കെ ജോര്‍ജിന്റെ വീടാണ് അക്രമിച്ചത്. അലന്റെ പിതാവ് തമ്പലക്കാട് കണിക്കുന്നേല്‍ ജോര്‍ജുകുട്ടി ജോസഫ് (47), മാതാവ് ജെസി (43) സഹോദരന്‍ അലക്‌സ് (13) എന്നിവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. മുഖം മൂടി ധരിച്ച് വീട്ടിലെത്തിയ സംഘം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുനെന്ന് ജോര്‍ജ് പറഞ്ഞു. പരിക്കേറ്റവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വീടിന്റെ ജനാലകളും വീട്ടുപകരണങ്ങളും അക്രമിസംഘം അടിച്ചു തകര്‍ത്തു. അക്രമണത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി തമ്പലക്കാട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ടൗണില്‍ വച്ച്് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രിയില്‍ വീടുകയറി ആക്രമണമുണ്ടായത്.

RELATED STORIES

Share it
Top