എസ്എഫ്‌ഐ പ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവം: ദുരൂഹത നീക്കണം

പേരാമ്പ്ര: അരിക്കുളം തണ്ടയില്‍ താഴ പ്രദേശത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്  മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന്് മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കമ്മന. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസ് എടുത്ത് റിമാന്‍ഡ് ചെയ്്തത് നീതികരിക്കാനാവില്ല. സിപിഎം പോലീസിനെ ഉപയോഗിച്ച് എസ്ഡിപിഐ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കടന്നുകയറ്റം നടത്തുകയാണ്.
എസ്എഫ്‌ഐ, സിപിഎം നേതാക്കള്‍  ദുഷ്ടലാക്കോടെ നടത്തുന്ന പ്രസ്താവനകളും പ്രതിഷേധങ്ങളും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top