എസ്എഫ്‌ഐ പ്രവര്‍ത്തകനു നേരെ ഫ്രട്ടേണിറ്റിക്കാര്‍ കത്തിവീശിയെന്നത് വ്യാജപ്രചരണമെന്ന്


കൊച്ചി: മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ പ്രവര്‍ത്തകന്‍ ആക്രമിച്ചതായ ആരോപണം തെറ്റെന്ന്. മഹാരാജാസ് കോളജ് എസ്എഫ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന അരൂര്‍ സൗപര്‍ണികയില്‍ കെ ജി ആനന്ദ് എന്ന വിദ്യാര്‍ഥി പഴയ വൈരാഗ്യത്തിന്റെ പേരില്‍ തന്നെയാണ് ആക്രമിച്ചതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും നേരത്തേ മഹാരാജാസ് കോളജില്‍ ഫ്രട്ടേണിറ്റി വിദ്യാര്‍ഥിയായ ഇസ്ഹാഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കല്യാണ ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കേ, കോളജ് പഠന കാലത്ത് ഞാന്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആനന്ദ് തന്നെ സമീപിക്കുകയായിരുന്നുവെന്നു ഇസ്ഹാഖ് പറയുന്നു. എന്നാല്‍, താന്‍ വഴങ്ങില്ലെന്ന് മനസിലാക്കിയ ആനന്ദ് പ്രകോപിതനായി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും മറിച്ചുള്ള പ്രചരണം ദുരുദ്ദേശ്യപരമാണെന്നും ഇസ്ഹാഖ് ്‌വ്യക്തമാക്കി.

ഇസ്ഹാഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

[embed]https://www.facebook.com/ishaq.ibrahim.712/posts/1622370117874080[/embed]
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top