എസ്എഫ്‌ഐ നേതാവിന്റെ കൊല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ചു

കൊച്ചി: കൊല്ലത്തെ എസ്എഫ്‌ഐ നേതാവ് എസ് അജയപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. പത്തുവര്‍ഷംവീതം കഠിനതടവാണു വിചാരണ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരായ അപ്പീല്‍ തള്ളികൊണ്ടാണ് ഉത്തരവ്.2007 ജൂലൈ 19ന് സ്‌റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറികൂടിയായ അജയപ്രസാദിനെ രണ്ട് ബൈക്കില്‍ എത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു.


ക്ലാപ്പന തെക്കേമുറി വൈഷ്ണവത്തില്‍ ശ്രീനാഥ് (25), ക്ലാപ്പന വടക്കേമുറി വല്യകണ്ടത്തില്‍ സബിന്‍ (28), ചാണാപ്പള്ളി ലക്ഷംവീട് സതീഷ്ഭവനില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവന്‍ (24), ക്ലാപ്പന വരവിള കോട്ടയില്‍ കുറുപ്പ് എന്ന സുനില്‍ (26), ക്ലാപ്പന പ്രയാര്‍തെക്ക് ശിവജയഭവനില്‍ ശിവറാം (27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

RELATED STORIES

Share it
Top