എസ്എഫ്‌ഐ ഗുണ്ടായിസം ചെറുക്കും: കാംപസ് ഫ്രണ്ട് ്

ഈരാറ്റുപേട്ട: കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്ന രീതിയെ എസ്എഫ്‌ഐക്ക് മനസിലാകുന്ന ഭാഷയില്‍ ചെറുക്കുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടേറിയറ്റ്. ബലപ്രയോഗത്തിലൂടെ കാംപസുകളില്‍ ആധിപത്യം നേടാമെന്നത് വ്യാമോഹമാണ്. അതിന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ കരുവാക്കാന്‍ സമ്മതിക്കില്ല. അക്രമ രാഷ്ട്രീയം തങ്ങള്‍ക്ക് തന്നെ വിനയാകുമെന്ന് എസ്എഫ്‌ഐ നേതാക്കന്മാര്‍ പ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ചു കൊടുക്കണം. ഒരു പ്രകോപനവും കൂടാതെയാണ് സെന്റ് ജോര്‍ജ് കോളജിലെ പ്രവര്‍ത്തകനെ റാഗ് ചെയ്ത് മര്‍ദിച്ചത്.
കാംപസ് ഫ്രണ്ടിന്റെ കൊടിമരവും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ട്. കാംപസുകളില്‍ രാഷ്ട്രീയ ഫാസിസം കൊണ്ടുവരാനുള്ള എസ്എഫ്‌ഐ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ കാംപസ് ഫ്രണ്ടിനോടൊപ്പം അണിചേരാന്‍ വിദ്യാര്‍ഥികളോട് യോഗം ആശ്യപ്പെട്ടു. കോളജ് മാനേജ്‌മെന്റും പോലിസും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാടെടുക്കരുതെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടറി അജ്മല്‍ സജി അധ്യക്ഷനായിരുന്നു. ഷമ്മാസ് ഈരാറ്റുപേട്ട, സുഹൈല്‍ സുബൈര്‍, അന്‍സില്‍ ചങ്ങനാശ്ശേരി എന്നിവര്‍ പങ്കെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനെ ജില്ലാ സെക്രട്ടറി അജ്മല്‍ സജിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top