എസ്എഫ്‌ഐ-എബിവിപി അടി: പരിഹരിക്കാനെത്തിയ പോലിസുകാര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദനം

ആലപ്പുഴ: എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷ സ്ഥലത്തെത്തിയ പോലിസിന് വിദ്യാര്‍ഥികളുടെ മര്‍ദനം.ഹരിപ്പാട് കാര്‍ത്തികപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജിലാണ് സംഭവം. സ്ഥലത്തെത്തിയ ഹരിപ്പാട് പോലിസിനെയാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി ആക്രമിച്ചത്. തുടര്‍ന്ന് കൂടുതല്‍ പോലിസ് സ്ഥലത്തെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആറോളം പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ക്യാംപസില്‍ കയറിയ ഹരിപ്പാട് പോലിസ്  വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആസിഫ്, ലെനിന്‍, അസ്‌ലം, എബിവിപി പ്രവര്‍ത്തകരായ അഭിരാജ്, ശക്തിപ്രസാദ്, അര്‍ജ്ജുന്‍ എന്നിവര്‍ ചികില്‍സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.  പോലിസ് സംഘം അടിയുണ്ടാക്കിയവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി  മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അക്രമണത്തില്‍ എസ്‌ഐയ്ക്കും, സിപിഒ സാഗറിനും പരിക്കേറ്റു. ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

RELATED STORIES

Share it
Top