എസ്എഫ്‌ഐ ആര്‍എസ്എസ്സിന് വളമിട്ട് കൊടുക്കുന്നു: കാംപസ് ഫ്രണ്ട്

തിരുവനന്തപുരം: വര്‍ഗീയതയുടെ മുഖവുമായി എസ്എഫ്‌ഐ ആര്‍എസ്എസിന് വളമിട്ടു കൊടുക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ ജന. സെക്രെട്ടറി ടി അബ്ദുല്‍ നാസര്‍.  എസ്എഫ്‌ഐയുടെ വര്‍ഗീയ മുഖം വിദ്യാര്‍ഥികള്‍ വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന ടീമായി എസ്എഫ്‌ഐ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് 4.30 ന് പാളയത്തു നിന്ന് പ്രകടനം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. എസ് മുഹമ്മദ് റാശിദ് മുഖ്യ പ്രഭാഷണം നടത്തി. എ എസ് മുസമ്മില്‍, അല്‍ബിലാല്‍ സലീം,  സി പി അജ്മല്‍,  പി വി ഷഫീഖ്, ആസിഫ് നാസര്‍,  സജീര്‍ കല്ലമ്പലം, അംജദ് കണിയാപുരം, അജ്മല്‍ ഭരണിക്കാവ്, ബാസിത് പങ്കെടുത്തു.

RELATED STORIES

Share it
Top