എസ്എഫ്‌ഐയുടേത് സാമാധാനം തകര്‍ക്കാനുള്ള ശ്രമം: കാംപസ് ഫ്രണ്ട്

കോഴിക്കോട്:  മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ചുമരെഴുത്ത് നശിപ്പിച്ചത് സാമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള എസ്എഫ്‌ഐയുടെ ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് കാംപസ് ഫ്രണ്ട് ജില്ലാ കമ്മറ്റി. നിലവിലെ ശാന്തമായ അന്തരീക്ഷം തകര്‍ത്ത് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന തല്‍പരകക്ഷികളാണ് ഇതിനു പിന്നില്‍.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എസ്എഫ്‌ഐ അവരുടെ സ്വന്തം പ്രവര്‍ത്തകരെ ചോദ്യം ചെയ്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കും. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ പോലിസ് തയ്യാറാവണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ഫസല്‍, വൈസ് പ്രസിഡന്റ് ഹിഷാം കൊടുവള്ളി, ജോയിന്റ് സെക്രട്ടറി നസീഫ് അഹ്മദ്, കമ്മറ്റി അംഗം അജ്മല്‍ രാമനാട്ടുകര സംസാരിച്ചു.

RELATED STORIES

Share it
Top