എസ്എഫ്‌ഐയുടെ വര്‍ഗീയ മുഖം; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ വര്‍ഗീയ മുഖം വിദ്യാര്‍ഥികള്‍ വിചാരണ ചെയുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എസ്എഫ്‌ഐ വിഷയങ്ങളില്‍ ഇടപെടുന്നതിലെ വര്‍ഗീയ സമീപനം അവസാനിപ്പിക്കണമെന്ന് ആശ്യപ്പെട്ടാണ് പരിപാടി. ഹാദിയ വിഷയത്തിലെ മൗനം, പീസ് സ്‌കൂളിന്റെ വിഷയത്തിലും യോഗാ സെന്ററിന്റെ വിഷയത്തിലുമുള്ള ഇരട്ടത്താപ്പ്, ഫാറൂഖ് കോളജിനെതിരായ ഗൂഢാലോചന, മുസ്‌ലിം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട  വിഷയങ്ങളില്‍ അനാവശ്യമായ വിവാദങ്ങള്‍ തുടങ്ങിയവ തുറന്നു കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 4ന് പാളയത്തു നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതു സമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ ജന. സെക്രെട്ടറി ടി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലീം കരമന, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, സംസ്ഥാന ജന. സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ്പ്രസിഡന്റ് അല്‍ ബിലാല്‍ സലീം, സെക്രട്ടറിമാരായ സി പി അജ്മല്‍, ആരിഫ്, ആസിഫ്, പി കെ സലീം, പി വി ഷഫീഖ് പങ്കെടുക്കും.

RELATED STORIES

Share it
Top