എസ്എഫ്ഐയുടെ അഭിമന്യൂ സഹായ ഫണ്ട് ജീവനക്കാര്‍ ബഹിഷ്ക്കരിച്ചു
ajay G.A.G2018-07-21T21:27:36+05:30

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതുപക്ഷ അനുകൂല സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് സംഘടിപ്പിച്ച 'അഭിമന്യു' സഹായഫണ്ട് പിരിവ് വൈസ്ചാന്‍സലറുടെ ഓഫീസിലെ ജീവനക്കാര്‍ ബഹിഷ്ക്കരിച്ചു. വിസിയുടെ ഓഫീസിലെ ജീവനക്കാരനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ ഫണ്ട് ബഹിഷ്കരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുമ്പാണ് എസ്എഫ്ഐക്കാര്‍ വൈസ്ചാന്‍സലറുടെ ഓഫീസില്‍ കയറി ജീവനക്കാരനെ മര്‍ദ്ദിച്ചത്. പോലീസ് കേസും ഇക്കാര്യത്തില്‍ നിലവിലുണ്ട്. ഇതുവരെ അറസ്റ്റോ മറ്റോ ഉണ്ടായിട്ടില്ല.