എസ്എഫ്‌ഐയുടെ അക്രമത്തെ ചെറുക്കണം: കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരാന്‍ കെഎസ്‌യുവിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ കണ്ണൂരിലെ കാംപസുകളില്‍ രാഷ്ട്രീയമില്ലെന്നും മുന്‍മന്ത്രി കെ സുധാകരന്‍. കെഎസ്‌യു ജില്ലാ കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സജിത്‌ലാല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അക്രമം മാത്രമാണ് കലാലയങ്ങളില്‍ ഉള്ളത്. എതിര്‍ശബ്ദങ്ങളെ കായികമായി ഉന്മൂലനം ചെയ്യുകയാണ് ഇരുകൂട്ടരും. കെരുണാകരന്‍ ജനാധിപത്യ കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നാണ് യുഡിഎഫ്. അദ്ദേഹം മുന്നണി സംവിധാനത്തിന് രൂപം നല്‍കിയിട്ടില്ലെങ്കില്‍ കേരളം ആന്ധ്രപ്രദേശ് പോലെ നക്‌സല്‍ സ്വാധീന സംസ്ഥാനം ആകുമായിരുന്നു. അതിനാല്‍ യുഡിഎഫിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചനി സജിത്‌ലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫര്‍സീന്‍ മജീദ്, റിജില്‍ മാക്കുറ്റി,വി കെ അബ്ദുര്‍റഷീദ്, ടി ഒ മോഹനന്‍, സുധീപ് ജെയിംസ്, ജോഷി കണ്ടത്തില്‍, എം കെ വരുണ്‍ സംസാരിച്ചു.

RELATED STORIES

Share it
Top