എസ്എഫ്‌ഐക്ക് ഡിവൈഎഫ്‌ഐ ഒത്താശ ; കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ഗുണ്ടാ ആക്രമണംപുത്തനത്താണി: പുത്തനത്താണി സിപിഎ കോളജില്‍ യൂനിഫോമിനകത്ത്  ടീഷര്‍ട്ട് ധരിച്ചുവെന്നരോപിച്ച് കാംപസ് ഫ്രണ്ട് വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു കാംപസിന്  പുറത്തു നിന്നുള്ള ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഗുണ്ടകളാണ്  മാരകായുധങ്ങളുമായി കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാംപസ് ഫ്രണ്ട് സിപിഎ കോളജ് യൂനിറ്റ് പ്രസിഡന്റ് അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കലാലയങ്ങളില്‍ സ്റ്റാലിനിസ്റ്റ് ഭീകരത നടപ്പാക്കുന്ന എസ്എഫ്‌ഐയെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയ പ്രസിഡന്റ് സഫീര്‍ കൈത്തക്കര പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

RELATED STORIES

Share it
Top