എസ്എഫ്‌ഐക്കാര്‍ക്കെതിരേ വധശ്രമത്തിനു കേസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌കെഎസ്‌യു നേതാക്കളെ ആക്രമിച്ചതിന് 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു. പ്രവീണ്‍, ഹരിപ്രസാദ്, അനൂപ്, ആദര്‍ശ്, ജിഷ്ണു, സോജന്‍, സനൂപ്, ധീരജ്, ജിഷ്ണു എന്നിവര്‍ക്കെതിരേയാണ് കേസ്.
കെഎസ്‌യു ജില്ലാ സെക്രട്ടറി പയ്യന്നൂരിലെ നവനീത് നാരായണന്‍ (21), കോളജ് യൂനിറ്റ് കെഎസ്‌യു സെക്രട്ടറി ആലക്കോട് തേര്‍ത്തല്ലിയിലെ ഹര്‍ഷരാജ്, തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി ചീമേനിയിലെ മാത്യു ഐസക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ നവനീത്, ഹര്‍ഷരാജ് എന്നിവര്‍ മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലാണ്. മാത്യു ഐസക്കിനെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അതേസമയം, കെഎസ് യു പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ പി ജിഷ്ണു, വിഷ്ണു, സോജന്‍ എന്നിവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top