എസ്എം സ്ട്രീറ്റ് നവീകരണം: വ്യാപാരികളുടെ ആശങ്കയകറ്റണമെന്ന്‌

കോഴിക്കോട്: വ്യാപാരികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന എസ്എം സ്ട്രീറ്റ് നവീകരണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം തര്‍ക്കം അധികാരികള്‍ വ്യാപാര സംഘടനകളുമായി ചര്‍ച്ച ചെയ്ത് ആശങ്കയകറ്റണമെന്ന് യൂനിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. നവീകരണ പ്രവര്‍ത്തനത്തിന് മുന്‍ക്കൈയെടുത്ത് പ്രവര്‍ത്തിച്ച എംഎല്‍എമാരായ എം കെ മുനീര്‍, എ പ്രദീപ്കുമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവരെ കമ്മറ്റി അഭിനന്ദിച്ചു. ഉദ്ഘാടന പരിപാടി വിജയമാക്കുന്നതിന് രംഗത്തിറങ്ങി പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു. റിയാസ് നെരോത്ത് അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top