എസി താപനില 24 ഡിഗ്രിയാക്കി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ എയര്‍ കണ്ടീഷനുകളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിക്കാനൊരുങ്ങി  കേന്ദ്രസര്‍ക്കാര്‍. വര്‍ധിച്ചുവരുന്ന ഊര്‍ജ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
എസി നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സമ്പത്തും പരിഗണിച്ച് അനുയോജ്യമായ ഊഷ്മാവ് എസിയുടെ മുകളില്‍ രേഖപ്പെടുത്തണമെന്ന് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജമന്ത്രി ആവശ്യപ്പെട്ടു. എയര്‍ കണ്ടീഷന്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്താനാണ് തീരുമാനം. ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിലൂടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആറുശതമാനം ലാഭിക്കാനാവുമെന്ന് ഊര്‍ജമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീരുമാനം നടപ്പായാല്‍  ഹരിതഗൃഹവാതകം പുറന്തള്ളുന്നതു കുറയ്ക്കാനാവും.

RELATED STORIES

Share it
Top