എസിയുടെ ഗുണം, ദൂഷ്യം

ഈ വര്‍ഷം ഉത്തരാര്‍ധഗോളത്തില്‍ ഉണ്ടായ അത്യുഷ്ണം മൂലം എയര്‍ കണ്ടീഷണര്‍ നിര്‍മാതാക്കള്‍ക്ക് നല്ല കോളായിരുന്നു. ജൂലൈ മാസത്തില്‍ മാത്രം ഫ്രാന്‍സില്‍ എസി വില്‍പന ഏതാണ്ട് രണ്ട് ഇരട്ടിയായി. എസിയുള്ളതുകൊണ്ടാണ് പൊതുവില്‍ ചൂട് കൂടുതലുള്ള സിംഗപ്പൂര്‍ വികസിത രാഷ്ട്രമായി മാറിയതെന്ന് ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍യു രേഖപ്പെടുത്തിയിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പൊതുവില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ ജനങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ കുറവുണ്ടാവും. എസി വെക്കുന്നതോടെ ആ പ്രശ്‌നം പരിഹരിക്കാം. ആഗോളതാപനം മൂലം എസി ഉപയോഗം ഇനിയും വളരെ വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ 90 ശതമാനം വീടുകളിലും താപനിയന്ത്രണമുണ്ട്. പക്ഷേ, 300 കോടി ജനങ്ങള്‍ താമസിക്കുന്ന ഉഷ്ണമേഖലയില്‍ എട്ടു ശതമാനമാണ് എസിയുടെ ഉപയോഗം. അത് വന്‍തോതില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, എസിയുടെ വ്യാപകമായ ഉപയോഗം കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം അത്ര ചെറുതാവില്ല. എസിയില്‍ ഉപയോഗിക്കുന്ന വാതകം അന്തരീക്ഷ ഊഷ്മാവ് വര്‍ധിപ്പിക്കുന്നു. അത് പ്രവര്‍ത്തിക്കാന്‍ വേണ്ട വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനം ഭീമമാണ്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി പറയുന്നത്, ഇപ്പോള്‍ തന്നെ ആഗോളതലത്തില്‍ എസിയോ കൂളറോ 400 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നുവെന്നാണ്.

RELATED STORIES

Share it
Top