എവി ഹൈസ്‌കൂളിന്റെ എംബ്ലം : വിവാദം അനാവശ്യമെന്ന്പൊന്നാനി: പൊന്നാനി എവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ഔേദ്യാഗിക എംബ്ലവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന വിവാദം അനാവശ്യമാണ് ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി നല്‍കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.പൊന്നാനിയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 122 വര്‍ഷം പഴക്കമുള്ള സ്‌ക്കൂളിന്റെ 80 വര്‍ഷം മുമ്പ് തയ്യാറാക്കിയ നിലവിളക്കും താമരയും ത്രികോണവും ചിഹ്നങ്ങളായുള്ള ഔദ്യോഗിക എംബ്ലം ചില വര്‍ഗീയ സംഘടനകള്‍ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും മതസ്പര്‍ദ ഉണ്ടാക്കും വിധം പ്രചാരണം നടത്തുകയാണ്. പൊന്നാനിയിലെ സാംസ്‌കാരിക മണ്ഡലത്തില്‍ നിര്‍ണായക സ്ഥാനമുള്ള സ്‌കൂളിന് നേരെയുള്ള വര്‍ഗീയ പ്രചാരണം ജനങ്ങള്‍ക്കിടയിലും, രക്ഷിതാക്കള്‍ക്കിടയിലും ആശങ്ക ഉളവാക്കുന്ന രീതിയിലാണ് ഈ തല്‍പര കക്ഷികള്‍ അവരുടെ വര്‍ഗീയ പ്രചരണത്തിലൂടെ നടത്തി കൊണ്ടിരിക്കുന്നത്.  ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കന്‍ഡറി  പരീക്ഷകളില്‍ പൊന്നാനിയില്‍ മികച്ച വിജയമുണ്ടാക്കുന്ന സ്‌കൂളിനെതിരേയുള്ള ആസൂത്രിതമായ ഈ നീക്കം പൊന്നാനിയിലെ മതനിരപേക്ഷ സമൂഹം അവജ്ഞയോടെ തള്ളികളയുമെന്നും നേതാക്കള്‍ പറഞ്ഞു.ഈ വര്‍ഗീയ ലക്ഷ്യംവച്ച് കൊണ്ടുള്ള കുപ്രചാരണങ്ങള്‍ക്കെതിരേ ജനാധിപത്യ യുവജന പ്രസ്ഥാനം ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്ന് ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് സെക്രട്ടറിയേറ്റ് യോഗം പ്രസ്ഥാവനയില്‍ പറഞ്ഞു. യോഗത്തില്‍ വി പി പ്രബീഷ് അധ്യക്ഷനായി ഷിനീഷ് കണ്ണത്ത്, ഡി ദീപേഷ് ബാബു, കെ പി സുകേഷ് രാജ്, ഷൗബിന്‍ കുളത്തേരി, കെ പ്രദോഷ് സംസാരിച്ചു.

RELATED STORIES

Share it
Top