എഴുന്നെള്ളത്തിനെത്തിയ ആന പിണങ്ങി; മറ്റൊരാനയെ കുത്തിമറിച്ചിട്ടു

തിരുവല്ല: നെറ്റിപ്പട്ടം കെട്ടാന്‍ ആനകളെ ഒരുക്കുന്നതിനിടെ ഒരാന പിണങ്ങി മറ്റൊരാനയെ കുത്തിമറിച്ചിട്ടു. ഇന്നലെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു സംഭവം. ആറാട്ട് ഘോഷയാത്രക്കു വേണ്ടി രണ്ടാനകളെയാണ് നെറ്റിപ്പട്ടം ചാര്‍ത്തി എഴുന്നള്ളിക്കാന്‍ ഉത്സവ കമ്മറ്റി തീരുമാനിച്ചത്. ദേവസ്വം ഓഫിസിനു മുന്നില്‍ തോട്ടയ്ക്കാട് രാജശേഖരന്‍, ശ്രീ വിജയന്‍ കാര്‍ത്തികേയന്‍ എന്നീ ഗജവീരന്മാരെയാണ് എത്തിച്ചത്. നെറ്റിപ്പട്ടം കെട്ടാനൊരുങ്ങുമ്പോള്‍ തോട്ടയ്ക്കാട് രാജശേഖരന്‍ കാര്‍ത്തികേയനെ കുത്തുകയായിരുന്നു. ദേവസ്വം ഓഫിസിന്റെ ഭിത്തിയില്‍ തല ഇടിച്ച് തെറ്റിയുടെ ഇടതു ഭാഗം മുറിവേറ്റ കാര്‍ത്തികേയന്‍ നിലത്ത് വീണു. ഉടന്‍ തന്നെ പാപ്പാന്മാര്‍ ആനകളെ അനുനയിപ്പിച്ച് ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി തളച്ചതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

RELATED STORIES

Share it
Top