എഴുത്തുകാരന്‍ ഹരീഷിന് നേരെ വധഭീഷണി മുഴക്കിയയാള്‍ പിടിയില്‍

കോട്ടയം: മീശ നോവല്‍ വിവാദമായതിനെ തുടര്‍ന്ന്  എഴുത്തുകാരന്‍ എസ് ഹരീഷിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തി ല്‍ ഒരാള്‍ പോലിസ് പിടിയിലായി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ മനയ്ക്കപ്പടി ഭാഗത്ത് വടക്കേപറക്കാട്ടില്‍ സുരേഷ്ബാബുവിനെയാണ് ഏറ്റുമാനൂര്‍ പോലിസ് പിടികൂടിയത്.
ഇന്നലെ വൈകീട്ട് മൂന്നിനാണ് ഹരീഷിനെ ഫോണില്‍ വിളിച്ച് സുരേഷ്ബാബു ഭീഷണി മുഴക്കിയത്. ഹരീഷ് ഉടന്‍ ജില്ലാ പോലിസ് മേധാവിയെ വിവരം അറിച്ചു. അദേഹത്തിന്റെ നിര്‍ദേശപ്രകാരം ഏറ്റുമാനൂ ര്‍ പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോ ണ്‍ ഉടമയായ സുരേഷ്ബാബുവിനെ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ നിന്നുള്ള പോലിസ് സംഘം ഇരിങ്ങോ ള്‍ ഭാഗത്തെത്തി സുരേഷ്ബാബുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി വൈകീട്ട് തന്നെ ഏറ്റുമാനൂരിലേക്ക് കൊണ്ടുവന്നു.
അതേസമയം മീശ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും എഴുത്ത് നിര്‍ത്താ ന്‍ ഉദ്ദേശ്യമില്ലെന്നും തുടരുകതന്നെ ചെയ്യുമെന്നും ഹരീഷ് കഴിഞ്ഞദിവസം നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

RELATED STORIES

Share it
Top