എള്ള് കൃഷിയെ പുനര്‍ജനിപ്പിച്ച് മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

എടക്കര: നാടിന്റെ കൃഷിയിടത്തില്‍ നിന്നും പടിയിറക്കപ്പെട്ട എള്ളിനെ സ്വന്തം കൃഷിയിടത്തില്‍ തിരിച്ചെത്തിച്ച് എള്ള് കൃഷിയെ പുനര്‍ജ്ജനിപ്പിച്ച് മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്—കീം വോളന്റിയര്‍മാര്‍ എള്ള് കൃഷിയില്‍ നൂറു മേനി കൊയ്തു. നാട്ടുകാരും ജനപ്രതിനിധികളും വിദ്യാര്‍ഥികളും ചേര്‍ന്ന് തികച്ചും ഉത്സവാന്തരീക്ഷത്തിലാണ്  കൊയ്ത്ത് നടന്നത്.  പരീക്ഷണാടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ എള്ള് കൃഷി നടത്തി നൂറു മേനി വിളവെടുത്തത്.   എള്ള് മിടായിയും എള്ളെണ്ണയും മാത്രം പരിചയമുള്ള പുതുതലമുറയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ മണ്ണറിഞ്ഞ  കര്‍ഷകരെ പോലെ എള്ള് കൃഷി ചെയ്യാന്‍ തയ്യാറായപ്പോള്‍ അത് മണ്ണും കൃഷിയും ഉപേക്ഷിച്ച കര്‍ഷകരെ തിരിച്ചെത്തിക്കാനുള്ള വിളംബരമായി മാറി. തികച്ചും ജൈവ രീതിയില്‍ ചെയ്ത കൃഷിയുടെ വിജയം നിലവിലെ വിരളമായ കര്‍ഷകര്‍ക്ക് പോലും ആവേശമായി മാറി. വിളവെടുപ്പിന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ആവശ്യക്കാര്‍ എള്ളിനു ബുക്ക്— ചെയ്തത് വിദ്യാര്‍ത്ഥികളില്‍ ആവേശം സൃഷ്ടിച്ചു. വിത്തിനു വേണ്ടി മുന്‍പ് അലഞ്ഞു നടന്നത് ഇനി വേണ്ട എന്നതും വിദ്യാര്‍ഥികളെ സന്തോഷിപ്പിക്കുന്നു. കൊയ്ത്ത് ഉത്സവം മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി രാധാമണി ടീച്ചര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍, ബ്ലോക്ക്— പഞ്ചായത്ത് മെമ്പര്‍ ഇല്‍മുന്നിസ ടീച്ചര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സൈറാബാനു, സുബൈദ കൊരമ്പയില്‍, പിടിഎ വൈസ് പ്രസിഡന്റ് റംലത്ത്, മുസ്തഫ, ജൂബി, അറമുഖന്‍ നല്‍കി.

RELATED STORIES

Share it
Top