എളമ്പമലയോരത്ത് 550 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

നാദാപുരം: വളയം കണ്ടി വാതുക്കല്‍ എളമ്പ മലയോരത്ത് നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 550 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കണ്ടിവാതുക്കലില്‍ നിന്ന് എളമ്പയിലേക്കുള്ള വഴിയില്‍ ചേന്ദം വെള്ളി തോടരികിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.
മൂന്ന് കന്നാസുകളിലും, അലൂമിനിയം പാത്രങ്ങളിലും ഒളിപ്പിച്ച് വെച്ച നിലയില്‍ 550 ലിറ്റര്‍ വ്യാജ വാറ്റ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ  വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം എക്—സൈസ് പ്രവന്റീവ് ഓഫിസര്‍മാരായ തറോല്‍ രാമചന്ദ്രന്‍, എ കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സിഇഒമാരായ എ വിനോദന്‍, കെ കെ ജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top