എല്‍ ക്ലാസിക്കോ ജഴ്‌സി റാമോസിന് സമ്മാനിച്ച് ഇനിയസ്റ്റമാഡ്രിഡ്: ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള തന്റെ അവസാന എല്‍ ക്ലാസിക്കോ മല്‍സരത്തിലെ ജഴ്‌സി റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിന് സമ്മാനിച്ച് ഇനിയസ്റ്റ. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ റാമോസ് തന്നെയാണ് ആരാധകരെ അറിയിച്ചത്. സ്പാനിഷ് ടീമിലെ സഹതാരമായ റാമോസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇനിയസ്റ്റ നല്‍കിയ ജഴ്‌സിയടക്കമുള്ള ചിത്രമാണ് റാമോസ് ട്വിറ്ററില്‍ പങ്കുവച്ചത്.
ബാഴ്‌സലോണയുമായി ആജീവനാന്ത കരാറിലൊപ്പിട്ടിരുന്ന ഇനിയസ്റ്റ അടുത്തിടെയാണ് ക്ലബ്ബ് വിടുന്ന കാര്യം അറിയിച്ചത്. 639 മല്‍സരങ്ങളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ചിട്ടുള്ള ഇനിയസ്റ്റക്ക് ഈ സീസണിലെ സ്പാനിഷ് ലീഗ്, കോപ്പാ ഡെല്‍റേ കിരീടങ്ങള്‍ സമ്മാനിച്ചാണ് സഹതാരങ്ങള്‍ യാത്രയാക്കുന്നത്. ഈ സീസണില്‍ 35 മല്‍സരങ്ങളില്‍ അപരാജിതരായാണ് ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടം ചൂടിയത്.

RELATED STORIES

Share it
Top