എല്‍പിജി ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും ശമ്പളം പരിഷ്‌കരിച്ചുകണ്ണൂര്‍: മംഗലാപുരം ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെയും പ്ലാന്റുകളില്‍നിന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ പാചകവാതകം കൊണ്ടുപോവുന്ന ഹെവി ലോറി ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും വേതനം പരിഷ്‌കരിച്ചു. അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ എസ് തുളസീധരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. 2017-2019 വര്‍ഷത്തേക്കുള്ള വേതന വ്യവസ്ഥകളാണ് പരിഷ്‌കരിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം 200 കിലോമീറ്റര്‍ വരെയുള്ള ലോക്കല്‍ ട്രിപ്പിന് ഡ്രൈവര്‍മാര്‍ക്ക് 2017ല്‍ 950 രൂപയും 2018ല്‍ 1010 രൂപയും 2019ല്‍ 1075 രൂപയും ലഭിക്കും. 200 കിലോ മീറ്ററിന് മേല്‍പ്പോട്ടുവരുന്ന ഓരോ കിലോമീറ്ററിനും യഥാക്രമം 5 രൂപ 20 പൈസ, 5 രൂപ 60 പൈസ, 6 രൂപ എന്ന തോതില്‍ ലഭിക്കും. ടോറസ് ലോറികളിലെ ഡ്രൈവര്‍മാര്‍ക്ക് 200 കിലോ മീറ്റര്‍ വരെ യഥാക്രമം 1280, 1360, 1450 രൂപയും 200 കിലോമീറ്ററിന് മുകളില്‍ യഥാക്രമം 6.00, 6.50, 7.00 രൂപ എന്ന തോതില്‍ ലഭിക്കും. ക്ലീനര്‍ക്ക് സാധാരണ വണ്ടിയില്‍ ട്രിപ്പ് ഒന്നിന് യഥാക്രമം 495, 526, 560 രൂപയും ടോറസ് ലോറികളില്‍ 580, 616, 656 രൂപയും ലഭിക്കും. എല്‍പിജി പ്ലാന്റില്‍നിന്ന് പ്രതിമാസം 10 ലോഡെടുക്കുന്ന ഡ്രൈവര്‍ക്ക് 750 രൂപയും 10ന് മുകളില്‍ ലോഡെടുക്കുന്നവര്‍ക്ക് 1250 രൂപയും ഇന്‍സെന്റീവ് ലഭിക്കും.

RELATED STORIES

Share it
Top