എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയം;എടുത്തുപറയാവുന്ന ഒരു നേട്ടവുമില്ല:ചെന്നിത്തലതിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ എടുത്തുപറയാവുന്ന നേട്ടമൊന്നുമുണ്ടായിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരിന്റെ നേട്ടമായി കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എല്ലാ അധികാരവും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളത്. മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അഹങ്കാരത്തോടെയാണ് ഇടത് സര്‍ക്കാര്‍ ഭരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളറിയാന്‍ ജനങ്ങള്‍ക്കുപോലും സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സര്‍ക്കാര്‍ നേട്ടമായി പറയുന്ന കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖ പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവയെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതാണ്. നടപ്പിലാക്കിയ ഒരു പദ്ധതിയെക്കുറിച്ചും കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞില്ല. നടക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാത്രമാണ് ഇന്നലെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.

RELATED STORIES

Share it
Top