എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാവും: ഐഎന്‍എല്‍

കൊച്ചി: ഐഎന്‍എല്ലിന്റെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാവുമെന്ന വിശ്വാസമാണു പാര്‍ട്ടിക്കുള്ളതെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് നേതൃത്വം വാഗ്ദാനം പാലിക്കുമെന്ന ഉത്തമവിശ്വാസമാണ് പാര്‍ട്ടിക്കുള്ളതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
തീവ്രചിന്തകള്‍ക്കെതിരേ ബോധവല്‍ക്കരണം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി ആഗസ്ത് 1 മുതല്‍ 31 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന കാംപയിനു തുടക്കമിടുകയാണ്. ഈ മാസം 31ന് വൈകുന്നേരം നാലിന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ചേരുന്ന പൊതുയോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്യുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്‍ എ മുഹമ്മദ് നജീബ്, ഫാദില്‍ അമീന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top