എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധു; ബിജെപിക്ക് ഗുണകരമായി

പാലക്കാട്: ഇന്നലെ നഗരസ കൗണ്‍സിലില്‍ ആദ്യ ചര്‍ച്ച നടന്നത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയ്‌ക്കെതിരെയുള്ള അവിശ്വാസ പ്രമേയമായിരുന്നു.
സിപിഎം പിന്തുണ പ്രഖ്യാപിച്ചതിനാല്‍ യുഡിഎഫ് ആത്മവിശ്വസത്തോടെയാണ് വോട്ടെടുപ്പിനെ നേരിട്ടത്. എട്ടംഗ സമിതിയില്‍ ബിജെപി-3, യുഡിഎഫ്-3, എല്‍ഡിഎഫ്-2 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാവണമെങ്കില്‍ അഞ്ചുപേരുടെ വോട്ട് ലഭിക്കണം.
എല്‍ഡിഎഫ് അംഗമായ എം കെ സാജിതയുടെ വോട്ട് അസാധുവായതാണ് അവിശ്വാസം പരാജയപ്പെടാന്‍ കാരണമായത്.
ബാലറ്റ്‌പേപ്പറിന്റെ പിന്‍വശം പേര് എഴുതി ഒപ്പിടണം. എന്നാല്‍, സാജിത പേരെഴുതാന്‍ വിട്ടുപോയി.
അവിശ്വാസം പരാജയപ്പെട്ടതോടെ എല്‍ഡിഎഫ് ക്യാംപിലും യുഡിഎഫ് ക്യാംപിലും ആശങ്കയും പരന്നു. പാലം വലിച്ചതാണോയെന്ന അടക്കംപറച്ചിലും കേള്‍ക്കാനായി.
അബദ്ധം സംഭവിച്ചതാണെന്ന് മറ്റ് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞെങ്കിലും സിപിഎം തങ്ങളെ സഹായിക്കുകയാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, തുടര്‍ന്നു നടന്ന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം പാസായതോടെ യുഡിഎഫ്-എല്‍ഡിഎഫ് ക്യാംപില്‍ ആശ്വസമുയര്‍ന്നു.

RELATED STORIES

Share it
Top