എല്‍എസ്എസ് പരീക്ഷ : ജില്ലയില്‍ വിജയ ശതമാനം ഉയര്‍ന്നുസി കെ ശശി പച്ചാട്ടിരിആനക്കര: എല്‍എസ്എസ് പരീക്ഷ വിജയ ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍  കുറഞ്ഞ വിജയ ശതമാനമാണ് ഇത്തവണ സംസ്ഥാനമാകെ ഉയര്‍ന്നിട്ടുള്ളത്.  മുന്‍ വര്‍ഷങ്ങളില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പോലും മനസിലാവാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ നല്‍കിയാണ് എല്‍പി വിദ്യാര്‍ഥികളെ എല്‍എസ്എസ് പരീക്ഷയില്‍ വട്ടം കറക്കിയിരുന്നു. ഇതു വ്യാപകമായി പരാതിക്കിടയാക്കിയ സാഹചര്യത്തില്‍ എല്‍എസ്എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ എല്‍പി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മനസിലാവുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയാണ് ഇത്തവണ പരീക്ഷ നടത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ് വിജയ ശതമാനം ഉയര്‍ന്നത്. 2013 -2014 വര്‍ഷത്തില്‍  തൃത്താല സബ്ജില്ലയില്‍ നിന്ന് 28 പേരും 2014-2015 വര്‍ഷത്തില്‍ പതിനാറുമടക്കം അന്ന് ജില്ലയില്‍ ആകെ 218 പേരാണ് വിജയിച്ചത്. 2016-2017  വര്‍ഷത്തില്‍ തൃത്താല  സബ് ജില്ലയില്‍ നിന്ന് 42 പേരാണ് വിജയിച്ചത്. തൃത്താല സബ് ജില്ലയില്‍ നിന്ന് 563 പേര്‍ പരീക്ഷ എഴുതിയിരുന്നു. ഇതിന് മുന്‍ വര്‍ഷങ്ങളിലും അഞ്ഞൂറിന് മുകളില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. സംസ്ഥാന തലത്തില്‍ ആ വര്‍ഷങ്ങളില്‍ വിജയ ശതമാനം കുറവായിരുന്നു. പാലക്കാട് ജില്ലയില്‍ 12 സബ് ജില്ലയില്‍ നിന്നായി ആറായിരത്തിലധികം  വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിട്ടുള്ളത്. ഇതില്‍ 782 പേര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉജ്വല വിജയമാണ് ഉണ്ടായിട്ടുളള്ളത്. സംസ്ഥാനത്ത് പരീക്ഷ ഭവനില്‍ നിന്നാണ് ഓരോ വിദ്യാര്‍ഥികളുടെയും വിജയ വിവരം പുറത്ത് വിടുന്നത്   പിന്നീട് ഓരോ ജില്ലകളിലെയും ഡയറ്റുകളാണ് ഇവ തരം തിരിച്ച് പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ പാലക്കാട് ജില്ല തന്നെയാണ് ആദ്യം തന്നെ ഫലം പുറത്തു വിട്ടിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത് മണ്ണാര്‍ക്കാട് സബ്ജില്ലയില്‍ നിന്നാണ് 146 പേരാണ് മണാര്‍ക്കാടു നിന്ന് വിജയിച്ചത്. ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ചിറ്റൂര്‍ സബ്ജില്ലയാണ് 26 പേര്‍. 27 പേരാണ് ഷൊര്‍ണ്ണൂര്‍ സബ് ജില്ലയില്‍ നിന്ന് വിജയിച്ചത്. മറ്റ് സബ്ജില്ലകള്‍ തൃത്താല 42, പാലക്കാട് 37, പട്ടാമ്പി 74, കുഴന്‍മന്ദം 56, പറളി 65, ഒറ്റപ്പാലം 65, ചെര്‍പ്പുളശ്ശേരി 70, കൊല്ലങ്കേട് 85, ആലത്തൂര്‍ 89 എന്നിങ്ങനെയാണ്.

RELATED STORIES

Share it
Top