എല്‍ഇഡി ബള്‍ബ് ഫാക്ടറി കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടം

മാള: കുഴൂര്‍ തുമ്പരശ്ശേരി കളപ്പുരയ്ക്കല്‍ സന്തോഷിന്റെ എ ല്‍ഇഡി ബള്‍ബ് ഫാക്ടറി കഴിഞ്ഞ ദിവസം രാതിയില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
40 ലക്ഷം രുപയുടെ ബള്‍ബും മെറ്റീരിയലും സ്‌റ്റോക്കുണ്ടായിരുന്നു. കൂടാതെ കംപ്യൂട്ടറുകള്‍, മെഷനറികള്‍, ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
മൊത്തം 60 ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളത്. കാനറ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ഈ യുവ സംരംഭകന്‍ നാല് വര്‍ഷം മുന്‍പ് ഫാക്ടറി ആരംഭിക്കുന്നത്.
ഗുണമേന്‍മയേറിയ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്ത് സ്ഥാപനം പച്ച പിടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍വ്വവും നശിപ്പിച്ചു കൊണ്ട് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനാലാണ് തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ്, മാള പോലിസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top